സര്‍ക്കാര്‍ നല്‍കുന്ന സൗജന്യവിദ്യാഭ്യാസത്തിലൂടെ തുടക്കം കുറിച്ച് പൊതുസേവനത്തിനായി പ്രതിജ്ഞയുമെടുത്ത് സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നവരുടെ പര്യവസാനം അര്‍ത്ഥവത്താകുന്നുണ്ടോ? ഓരോരുത്തരും അവനവന്‍റെ വ്യാഖ്യാനം നല്‍കുമെങ്കിലും യാഥാര്‍ത്ഥ്യമെന്തെന്നു പച്ചവെള്ളം പോലെ സ്പഷ്ടമാണ്. തുടക്കത്തില്‍ അവന്‍റെ തൊഴിലില്‍ കാണിക്കുന്ന ശുഷ്കാന്തിയും മനുഷ്യത്വവും കാലക്രമേണ ദ്രവീകരണപ്പെടുന്നു. പൊതുജന സേവനമെന്ന ദൌത്യത്തില്‍ നിന്നും വ്യതിചലിച്ച് യാന്ത്രികമായ ഒരു വ്യവസ്ഥിതിയുടെ ഭാഗമായി ഇഴകി ചേരുകയാണ് അവനും. പൊതുനന്മക്കായി അവന്‍ ഉയര്‍ത്തി പിടിച്ച തത്വങ്ങളും, പലരും പ്രകീര്‍ത്തിച്ച അവന്‍റെ വാഗ്വാദങ്ങളും അന്തരീക്ഷ ശൂന്യതയില്‍ അപ്രത്യക്ഷമായി. മനഃസ്ഥാപം കൊണ്ടു ഈ ദുഷിച്ച വ്യവസ്ഥിതിയില്‍ നിന്നും രക്ഷപെടുവാന്‍ ആഗ്രഹിച്ചപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. സ്വന്തം കുടുംബ ജീവിതത്തിന്‍റെ ഭദ്രതക്ക് അവന്‍റെ ആദര്‍ശങ്ങള്‍ ഹോമിക്കപെട്ടു.
സര്‍ക്കാര്‍ ജീവനത്തിന്‍റെ വികൃതമായ ഈ രൂപത്തിന് ഉത്തരവാദി ആര്? രാഷ്ട്രീയക്കാരനും പൊതുജനവും, പിന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്ന ഒരു കൂട്ടുത്തര വാദിത്വത്തിന്‍റെ അടുത്ത കണ്ണി മാത്രമാണ് അവന്‍. യാഥാര്‍ത്ഥ്യം മനസിലായപ്പോഴേക്കും നിസ്സഹായതയുടെ പടുകുഴിയിലേക്കു അവന്‍ തള്ളി വീഴപ്പെട്ടു. അവന്‍റെ നിമിഷങ്ങള്‍ മുത്തുകളേക്കാള്‍ വിലയേറിയതായിരുന്നു. പക്ഷെ, ഇന്നു പശ്ചാതാപത്തിന്‍റെ കൊടുമുടിയിലേക്ക് ഉറ്റു നോക്കി അവന്‍ നിമിഷങ്ങള്‍ അയവിറക്കുന്നു. കാരണം ആ നിമിഷങ്ങള്‍ക്ക് അവന്‍റെ സര്‍ക്കാര്‍ ജീവനത്തില്‍ പ്റാധാന്യമില്ല. അവന്‍റെ നിമിഷങ്ങള്‍ കാര്യക്ഷമതയ്ക്ക് സാക്‍ഷ്യം വഹിക്കപെടേണ്ട ചുറ്റുപാട് ലഭിക്കുന്നില്ല. അതല്ലെങ്കില്‍ കാര്യക്ഷമതയുടെ പേരില്‍ 'ഓവര്‍ സ്മാര്‍ട്ട്' എന്ന ലേബല്‍ നല്‍കി അവന്‍ അടിച്ചമര്‍ത്തപ്പെടുന്നു. പകരം കണ്ണുനീരിനു സാക്‍ഷ്യം വഹിച്ചുകൊണ്ട് അവന്‍റെ നിമിഷങ്ങള്‍ എണ്ണപെട്ടു. അവന്‍റെ കാര്യക്ഷമത കൂടി അംഗീകരിക്കപെട്ടിരുന്നുവെങ്കില്‍ ഈ വ്യവസ്ഥിതിയില്‍ മാറ്റം ഉണ്ടാകും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ അളവുകോലിലും മായം ചേര്‍ക്കില്ലേ?
1 comment:
വളരെ ശരിയാണ് താങ്കളുടെ അഭിപ്രായം.സര്‍ക്കാര്‍ സര്‍വീസില്‍ കയറി പറ്റുന്ന എല്ലാവരും വളരെ ആത്മാര്‍ത്ദ്ധമായി ജോലി ചെയ്യണം എന്നു ആഗ്രഹിച്ചു വരുന്നവരാണ്..നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നതു പോട്ടെ..നന്നായി പ്രവര്‍ത്തിച്ചാല്‍ സഹ പ്രവര്‍ത്തകരില്‍ നിന്നു പോലും അനുഭവിക്കുന്ന കളിയാക്കല്‍ ..ഓ ..ഇനി നീ സര്‍ക്കാരിനെ നന്നാക്കിയേ അടങ്ങൂ എന്ന പുച്ഛം...എല്ലാം കാണുമ്പോള്‍ എന്തിനു ജോലി ചെയ്യണം എന്നു ചിന്തിച്ചു പോകുന്നതില്‍ തെറ്റുണ്ടോ?
Post a Comment