Sunday 9 March, 2008

പാര്‍പ്പിടം (House), വീട് (Home) - എന്താണ് വ്യത്യാസം?


What is the difference between House & Home? ഞാന്‍ പലപ്പോഴും ഈ കാര്യത്തില്‍ confused ആയിട്ടുണ്ട്‌. ഈ വാക്കുകളെ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു കൊള്ളട്ടെ?
പാര്‍പ്പിടം (House) വീട് (Home)
തര്‍ജ്ജിമ ശരിയാണോ ആവോ?
നിങ്ങള്‍ കേട്ടിട്ടുണ്ടാകും; "Home is where the heart is." & "Keep the home fires burning"
ഉത്തരണങ്ങളിലെ (Quotations) 'ഹോം' എന്ന വാക്കിന് പകരം 'ഹൌസ് ' എന്ന് ഉപയോഗിച്ചാല്‍ അര്‍ത്ഥം മാറിയില്ലേ?

നിങ്ങള്‍ ഒരു വീട്ടില്‍‌ താമസിക്കുമ്പോള്‍; പരസ്പരം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും വെറുക്കുവാനും വെറുക്കപ്പെടുവാനും അടിപിടികൂടുവാനും തലോലിക്കുവാനും സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ അത് വീട് അല്ല, വെറും ഒരു പാര്‍പ്പിടം (Shelter) മാത്രമാണ്.

ഹൌസ് എന്നാല്‍ ഒരു ഭൌതിക വസ്തുവാണ്. എന്നാല്‍ ഹോം, വികാര വിചാരങ്ങള്‍ ഉള്‍കൊണ്ട നാം പാര്‍ക്കുന്ന ഒരിടമാണ്. അത് എവിടെയും ആകാം.

I invite you to my home. (ഹൌസ് അല്ല.)

1 comment:

Shaf said...

informative
thankz